കനത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ഒരു നേരിയ ആശ്വാസം; വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കനത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ഒരു നേരിയ ആശ്വാസം നാളെ മുതൽ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. ചൂടിന്‍റെ കാഠിന്യം ഇനിയും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വേനല്‍ മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
മഴയുണ്ടാകാൻ സാധ്യതയുള്ള ദിവസങ്ങളുടെ കണക്കും തീവ്രതയും സഹിതമുള്ള പട്ടികയും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. നാളെ മുതല്‍ നാല് ദിവസം തിരുവനന്തപുരത്ത് നേരിയ തോതില്‍ മഴ ലഭിക്കും. കോഴിക്കോട് ഇന്നു മുതല്‍ നാല് ദിവസം മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ഇവിടങ്ങളിലും മഴ ലഭിക്കും.
https://www.facebook.com/Malayalivartha






















