മംഗളുരുവില്‍ മോഡിയുടെ പൊതു റാലിക്കിടെ പ്രവര്‍ത്തകരെ മോഡി നേരിട്ട് മരത്തില്‍ നിന്ന് താഴെയിറക്കി

ആവേശം മൂത്ത് മരത്തിന് മുകളില്‍ കയറിയ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് പറഞ്ഞ് താഴെയിറക്കി. കര്‍ണാടകയിലെ മംഗളുരുവില്‍ നടത്തിയ പൊതു റാലിക്കിടെയാണ് സംഭവം.
തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ കൂട്ടമായി മരത്തിനു മുകളില്‍ ഇടംപിടിച്ചിരിക്കുന്നത് മോഡിയുടെ ശ്രദ്ധയില്‍ പെടുന്നത്. മരത്തിനു മുകളില്‍ ഇരുന്ന് പ്രവര്‍ത്തകര്‍ കൈവീശുന്നുമുണ്ടായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രവര്‍ത്തകരോട് താഴെ ഇറങ്ങണമെന്ന് മോഡി മൈക്കിലൂടെ ആവശ്യപ്പെടുകയായിരുന്നു. ചെറിയ മരക്കൊമ്പുകളില്‍ കയറിയിരിക്കുന്നത് സുരക്ഷിതമല്ലെന്നും അപകടം സംഭവിച്ചാല്‍ അത് എല്ലാവര്‍ക്കും വേദനയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയ മോഡി നിലത്തിറങ്ങണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















