പാലക്കുന്ന് മത്സ്യ മാര്‍ക്കറ്റിന് സമീപത്തായി ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടിക്കുളം മുക്രി ഹൗസിലെ മുഹമ്മദിന്റെയും ആയിഷയുടെയും മകന്‍ അബ്ദുല്‍ നാസര്‍ (49) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ പാലക്കുന്ന് മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് അപകടം നടന്നത്. സമീപത്തെ ഹോട്ടലില്‍ പോയി കെ.എസ്.ടി.പി റോഡിലേക്ക് കയറുന്നതിനിടയില്‍ മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് അമിത വേഗതയില്‍ പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റ് നാസര്‍ ഓടിച്ച ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ നാസറിനെ സമീപത്തുള്ളവര്‍ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























