തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിഷുദിവസമായ 15ന് കേരളത്തിലെത്തും

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിഷുദിവസമായ 15ന് കേരളത്തിലെത്തും. 16നും 17നുമാണ് അദ്ദേഹത്തിന്റെ പ്രചരണ പരിപാടികള്‍ നടക്കുക . തിങ്കളാഴ്ച തിരുവനന്തപുരത്ത് തങ്ങുന്ന രാഹുല്‍ പിറ്റേന്ന് രാവിലെ പത്തനാപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും നടക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും. അന്ന് വൈകീട്ട് ആറിന് തിരുവനന്തപുരത്ത് തരൂരിന്റെ പ്രചരണ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കണ്ണൂരിലേക്ക് പോകും.
17ന് വയനാട് മണ്ഡലത്തില്‍ മാത്രമാണ് രാഹുലിന്റെ പര്യടനം. 20, 21 തീയതികളില്‍ എ.ഐ.സി.സി. ജനറല്‍ സെക്ര'റി പ്രിയങ്കാഗാന്ധി വയനാട് മണ്ഡലത്തിലെ പ്രചരണവും നടക്കും. മൂന്നാം ഘട്ടപ്രചരണത്തിനായി 18ന് തിരുവനന്തപുരത്തെു മോദി 8മണിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കുമ്മനത്തിന്റെയും ശോഭാ സുരേന്ദ്രന്റെയും തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് അന്ന് തന്നെ മടങ്ങും.
https://www.facebook.com/Malayalivartha























