ശശി തരൂരിന്റെ പ്രചാരണം ഉര്‍ജിതമാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

ശശി തരൂരിന്റെ പ്രചാരണം ഉര്‍ജിതമാക്കാന്‍ നിദ്ദേശം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. ചുമതലയുള്ള മറ്റ് നേതാക്കളുമായി നേതൃത്വം പ്രത്യേക ചര്‍ച്ച നടത്തി. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകണം .ഏകോപനത്തില്‍ വീഴ്ച പാടില്ലെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി.
മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിനിറങ്ങുന്നില്ലെന്ന് കാണിച്ച് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് ഉള്‍പ്പെടെ പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ കെപിസിസി ഇടപെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക നിരീക്ഷകനെ എഐസിസി നിയോഗിച്ചിരുന്നു. കര്‍ഷക കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോളയെ ആണ് നിരീക്ഷകനായി നിയോഗിച്ചിരിക്കുന്നത്. കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പട്ടോളയുടെ നിയമനം. നാന പട്ടോള ഇന്ന് കേരളത്തില്‍ എത്തുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha























