ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് വന്‍ ഭക്തജന തിരക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ 2. 24 മുതല്‍ 3.24 വരെയുള്ള ഒരു മണിക്കൂറായിരുന്നു വിഷുക്കണി ദര്‍ശനം. 3.30 മുതല്‍ ഗുരുവായൂരപ്പന് തൈലാഭിഷേകം, വാകചാര്‍ത്ത് തുടങ്ങിയ പതിവു ചടങ്ങുകളും നടന്നു. പുലര്‍ച്ചെ 2.15ന് മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് ഗുരുവായൂരപ്പനെ ആദ്യം വിഷുക്കണി കാണിച്ചു. പിന്നീട് ഗുരുവായൂരപ്പന്റെ തൃക്കൈയ്യില്‍ വിഷു കൈനീട്ടം സമര്‍പ്പിക്കുകയും ചെയ്തു.
അതിനു ശേഷമാണ് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിനായി ശ്രീലക വാതില്‍ തുറന്നത്. ഞായറാഴ്ച രാത്രി 9 മണി മുതല്‍ തന്നെ ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനത്തിനായി ഒരുക്കിയിരുന്ന പ്രത്യേക ക്യൂവില്‍ ഇടം പിടിച്ചിരുന്നു.
https://www.facebook.com/Malayalivartha
























