പോസ്റ്ററുകൾ വലിച്ചുകീറി... പന്തലും ബാനറും തകര്‍ത്തു; ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

പരാജയഭീതി കാരണം സിപിഎം ആളുകളെ ഉപയോഗിച്ച് അക്രമം നടത്തുകയാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. മുക്കാട്ടുകര ഓഫീസിലെ പന്തലും ബാനറുകളുമാണ് പുലര്‍ച്ചെ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. പോസ്റ്ററുകളും വലിച്ചു കീറിയിട്ടിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha
























