അംബേദ്കറുടെ 128ാം ജന്മദിനം രാജ്യമെങ്ങും ആഘോഷിച്ചു, രാഷ്ട്രപതി റാംനാഥ് കോവിന്ദ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു

രാജ്യമെങ്ങും അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ഡോ. ബി.ആര്‍. അംബേദ്കറുടെ 128ാം ജന്മദിന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.'ഡോ.ബി.ആര്‍.അംബേദ്കറിന് ആദരം. ഭരണഘടനയുടെ മുഖ്യശില്‍പി, സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും തുല്യനീതിയും അവസരസമത്വവും ഉറപ്പുവരുത്തിയ പ്രതിഭാശാലി എന്നീ നിലകളിലെല്ലാമുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ മഹത്തരമാണ്' രാഷ്ട്രപതി ട്വിറ്റര്‍ സന്ദേശത്തില്‍ അനുസ്മരിച്ചു.
സാമൂഹിക നീതിക്കുവേണ്ടി പ്രവര്‍ത്തിച്ച ഭരണഘടനാശില്‍പിക്ക് അഭിവാദനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയിലുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.'തൊട്ടുകൂടാത്തവരെന്നു സമൂഹം മുദ്രകുത്തിയവര്‍, സ്ത്രീകള്‍, തൊഴിലാളികള്‍ എന്നിവരുടെ ഉന്നതിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ബാബാസാഹേബിനെ ജയന്തിദിനത്തില്‍ ആദരവോടെ അനുസ്മരിക്കുന്നു. ഭരണഘടനയുടെ സത്തയായ നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു' കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























