ജില്ലയിൽ മുത്തച്ഛനും കൊച്ചുമകൾക്കും നേരെ മർദ്ദനം ; പെൺകുട്ടിയുടെ നില അതീവ ഗുരുതരം

പാറശ്ശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കും മുത്തച്ഛനും നേരെ ആക്രമണം. പാറശ്ശാല ഉദയന്‍കുളങ്ങര സ്വദേശി വേലപ്പനും ചെറുമകള്‍ക്കുമാണ് ക്രൂരമായി മര്‍ദനമേറ്റത്. മർദ്ദനമേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. മുത്തച്ഛനെ തല്ലുന്നത് കണ്ട് ഓടിയെത്തിയ പെൺകുട്ടിയേയും മർദ്ദിക്കുകയായിരുന്നു.
ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പടെയുള്ള മൂന്നംഗ സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫ്ലക്സ് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പാറശാല പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























