Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ദേശീയ ഗെയിംസില്‍ മാവോയിസ്റ്റുകള്‍ അക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രാഷ്ടപതി ഗെയിംസ് സമാപനം ഉദ്ഘാടനത്തിന് എത്തില്ല

03 JANUARY 2015 08:19 AM IST
മലയാളി വാര്‍ത്ത.

More Stories...

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...

ദേശീയ ഗെയിംസില്‍ മാവോയിസ്റ്റുകള്‍ അക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഗെയിംസ് അട്ടിമറിക്കാനും കായികതാരങ്ങളെ തട്ടിക്കൊണ്ടുപോകാനും മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഏഴ് ജില്ലകളില്‍ ഈമാസം 31 മുതലാണ് മത്സരം ആരംഭിക്കുക. ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ് ഉന്നതതലയോഗം റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തു. ഗെയിംസിനു മാവോയിസ്റ്റ് ഭീഷണി ഉയര്‍ന്നതിനേത്തുടര്‍ന്നു സുരക്ഷാസംവിധാനങ്ങള്‍ പതിന്മടങ്ങു ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസേനയുടെ സാന്നിധ്യവുമുണ്ടാകും. പോലീസിന്റെ സുരക്ഷാക്രമീകരണങ്ങള്‍ക്ക് 10 കോടി രൂപ അടിയന്തരമായി അനുവദിച്ചു.
അതേസമയം, മേളയുടെ സമാപനം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എത്തില്ല. ഇക്കാര്യം ഇന്നലെ രാഷ്ടപതി ഭവന്‍ അറിയിച്ചു.
ആരോഗ്യകാരണങ്ങളാണു രാഷ്ട്രപതിഭവന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ സുരക്ഷാമുന്നറിയിപ്പു കണക്കിലെടുത്താണിതെന്നു സൂചനയുണ്ട്. രാഷ്ട്രപതിക്കു പകരം ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ ക്ഷണിച്ചുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ കത്തയച്ചു. ദേശീയ ഗെയിംസ് ഏഴു ജില്ലകളിലായാണു നടക്കുന്നത് എന്നതിനാല്‍ ഏതെങ്കിലും ഘട്ടത്തില്‍ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ അതീവഗുരുതരമാണെന്നു മുഖ്യമന്ത്രിയെ ഉന്നതോദ്യോഗസ്ഥര്‍ ധരിപ്പിച്ചു.
ഗെയിംസിന്റെ സുരക്ഷയ്ക്കായി ബി.എസ്.എഫ്. (മൂന്നു കമ്പനി), സി.ആര്‍.പി.എഫ്. (രണ്ടു കമ്പനി) എന്നിവയ്ക്കുപുറമേ വി.ഐ.പി. സുരക്ഷയ്ക്കായി എന്‍.എസ്.ജി. കമാന്‍ഡോകളെയും നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. ഇവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെത്തും. കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ ദക്ഷിണേന്ത്യന്‍ മേധാവി ഗെയിംസ് വേദികള്‍ സന്ദര്‍ശിച്ച് സുരക്ഷാസന്നാഹങ്ങള്‍ വിലയിരുത്തും.
കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍നിന്ന് 26 പേരടങ്ങിയ മാവോയിസ്റ്റ് സായുധസംഘം കേരളത്തിലെത്തിയെന്ന നിഗമനം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. മാവോയിസ്റ്റ് ഭീകരതയുടെ നിഴലിലുള്ള ഝാര്‍ഖണ്ഡിലെ കായികതാരങ്ങളും ഗെയിംസിനെത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു കാണികളായെത്തുന്നവരുടെ വിശദവിവരങ്ങള്‍ ശേഖരിക്കുമെന്നു ഡി.ജി.പി. മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഗെയിംസ് അലങ്കോലപ്പെടുത്താനുള്ള നീക്കങ്ങള്‍ എന്തുവിലകൊടുത്തും തടയണമെന്നു മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (1 hour ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (1 hour ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (2 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (2 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (2 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (3 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (3 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (3 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (3 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (3 hours ago)

Malayali Vartha Recommends