ജില്ലയിൽ അറുപതുകാരനെയും കുടുംബത്തെയും ആക്രമിച്ചതായി ബിജെപി നേതാവിനെതിരെ പരാതി പരാതിക്കാരന് ഗുരുതര പരിക്ക് ;മൊഴിയെടുത്ത് പൊലീസ്

ബിജെപി മണ്ഡലം പ്രസിഡന്‍റ് ആക്രമിച്ചതായാണ് പരാതി ലഭിച്ചിരിക്കുന്നത് . ചിറ്റൂർ പാലൂർ സ്വദേശി ചന്ദ്രശേഖരൻ, ഭാര്യ ശോഭന എന്നിവരെയാണ് പ്രസിഡന്റ് ആക്രമിച്ചതായി പരാതി ലഭിച്ചിരിക്കുന്നത്. തലയക്ക് മുറിവേറ്റ ചന്ദ്രശേഖരനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പെരുവമ്പ് ബിജെപി മണ്ഡലം പ്രസിഡന്‍റ് ബിജുവും ഒരു സംഘം ആളുകളും ചേർന്നാണ് മർദ്ദിച്ചതെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. വിഷുവിന് രാവിലെ അമ്പലത്തിൽ പോയി വരുമ്പോൾ വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. പൊലീസെത്തി കുടുംബത്തിന്‍റെ മൊഴിയെടുക്കുകയാണ്.
https://www.facebook.com/Malayalivartha

























