കേരളത്തിന്റെ മുഖ്യമന്ത്രി തെരെഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ വോട്ടുമറിക്കാൻ ശ്രമിക്കുന്നു ; ആരോപണവുമായി ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍

തെരെഞ്ഞെടുപ്പിൽ പത്തനംതിട്ടയില്‍ തന്നെ പരാജയപ്പെടുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നീചമായ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. ജാതി, മത ശക്തികളുമായി ചേര്‍ന്ന് യുഡിഎഫിന് വോട്ട് മറിക്കാന്‍ മുഖ്യമന്ത്രിയുടെ ആസൂത്രിതശ്രമം നടത്തുന്നു. ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഉണ്ട്.
വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തും. പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രിയുടെ നീക്കങ്ങളെന്നും കെ സുരേന്ദ്രന്‍ ശബരിമലയില്‍ പറഞ്ഞു. വിഷുവിന് ശബരിമല അയ്യനെ കാണാന്‍ എത്തിയപ്പോഴാണ് തനിക്കെതിരെ നടക്കുന്ന ഗൂഡാലോചനകളെ കുറിച്ച് സുരേന്ദ്രന്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം വന്ന ഒരു സ്വകാര്യ ചാനലിന്റെ സര്‍വ്വേഫലത്തില്‍ സുരേന്ദ്രന്‍ രണ്ടാംസസ്ഥാനത്ത് എത്തിരുന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി വീണാജോര്‍ജ്ജിനെ മൂന്നാസ്ഥാനത്തേയ്ക്ക് തള്ളി മാറ്റികൊണ്ടാണ് സുരേന്ദ്രന്‍ രണ്ടാംസ്ഥാനത്ത് എത്തിയത് അത് സി പി എംമ്മിനെ ഏറെ ഞെട്ടിച്ചു.
https://www.facebook.com/Malayalivartha

























