ഭക്തരുമായി വന്ന കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 25 പേര്‍ക്ക് പരിക്ക്

അയ്യപ്പഭക്തരുമായി നിലയ്ക്കലിനും പമ്പയ്ക്കുമിടയിൽ വന്ന കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്. പരിക്കേറ്റവരെ നിലയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് ഡ്രൈവറുടെ നില അതീവ ഗുരുതരം . പരിക്കേറ്റവരിലധികവും ആന്ധ്ര തമിഴ്നാട് സ്വദേശികളാണ്.
എന്നാൽ , അപകടത്തില്‍പ്പെട്ട അയ്യപ്പഭക്തരുടെ പരിക്ക് ഗുരുതരമല്ല. കോട്ടയത്ത് നിന്ന് പമ്പയിലേക്ക് വന്ന ബസും പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
https://www.facebook.com/Malayalivartha

























