തിരുവാമ്പാടി ഉണ്ണിക്കണ്ണനെ കണ്ടാണ് താന്‍ കണ്ണ് തുറന്നത് ; സംസ്ഥാനത്തിനു വേണ്ടി താന്‍ തന്റെ ഹൃദയക്കണ്ണ് സമര്‍പ്പിക്കുമെന്ന് തൃശ്ശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

വിഷു ദിവസം കണ്ണ് തുറക്കാതെ കുളിച്ചു. ക്ഷേത്രത്തിലെത്തും വരെ കണ്ണുതുറന്നില്ലെന്ന് നടനും തൃശ്ശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു. നഗരത്തിലെ ഹോട്ടലില്‍ നിന്ന് അമ്പലത്തില്‍ എത്തുംവരെ താന്‍ കണ്ണുതുറന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വീട്ടില്‍ വിഷുക്കണിവച്ച് രാവിലെ കണ്ണ് പൊത്തി പോയി കണി കാണുന്നതാണ് തന്റെ ശീലമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം ആയതുകൊണ്ട് വീട്ടില്‍ കണി ഒരുക്കി കാണാനായില്ല. അതുകൊണ്ട് രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി . തിരുവാമ്പാടി ഉണ്ണിക്കണ്ണനെ കണ്ടാണ് താന്‍ കണ്ണ് തുറന്നതെന്ന് പറയുന്നു.
സംസ്ഥാനത്തിനു വേണ്ടി താന്‍ തന്റെ ഹൃദയക്കണ്ണ് സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ ബിജെപി പ്രവര്‍ത്തകര്‍ വലിയ മുന്നേറ്റം ഉണ്ടായിക്കിയിട്ടുണ്ടെന്ന് സ്ഥാനാര്‍ത്ഥി അവകാശപ്പെടുന്നു. ഈ ഊര്‍ജ്ജം വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് ഒരു നല്ല ക്ലൈമാക്‌സിലേക്ക് എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha

























