ത്രാസ് പൊട്ടി വീണ സംഭവത്തില്‍ തരൂരിനെ അപകടപ്പെടുത്താന്‍ ശ്രമമെന്ന് ഡിസിസി അന്വേഷണം ആവശ്യപ്പെട്ടു; സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍ പോലീസിനാണ് പരാതി നല്‍കിയത്; മനഃപൂര്‍വം അപകടപ്പെടുത്താനുള്ള ശ്രമമാണോയെന്ന് സംശയം

തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡിസിസി. ഇന്ന് രാവിലെ പതിനൊന്നോടെ തന്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവിലിലാണ് സംഭവമുണ്ടായത്. വിഷു ദിനത്തില്‍ അദ്ദേഹം പഞ്ചസാര കൊണ്ട് തുലാഭാരം നേര്‍ന്നിരുന്നു. വഴിപാടിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് തലയ്ക്ക് പരിക്കേറ്റു.
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ശശി തരൂര്‍. രാവിലെ നടന്ന സംഭവം തരൂരിനെ മനഃപൂര്‍വം അപകടപ്പെടുത്താനുള്ള ശ്രമമാണോയെന്ന് അന്വേഷിക്കണമെന്നും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍. സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കി. അപകടത്തെ തുടര്‍ന്ന് തരൂരിന്റെ ഇന്നത്തെ പ്രചാരണ പരിപാടികള്‍ റദ്ദാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























