അമ്പലമുകളിൽ റിഫൈനറിക്ക് സമീപം വീണ്ടും തീപിടുത്തം

കൊച്ചിയിൽ വീണ്ടും തീപിടുത്തം. കൊച്ചിയിലെ അമ്പലമുകളിലാണ് വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നത്. റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിനാണ് തീപിടിച്ചത്.
കഴിഞ്ഞ മാസം മാർച്ച് 22നും അമ്പലമുകളിൽ തീപിടിത്തം ഉണ്ടായിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് അമ്പലമുകളിൽ കനത്ത പുക വ്യാപിക്കുകയും നാട്ടുകാർക്ക് ശ്വാസതടസ്സവും കണ്ണെരിച്ചിലും അനുഭവപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























