പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ പ്രതിഭാസത്തിന് ശക്തി കുറവായിരിക്കും; കൊടും ചൂടിൽ ഉരുകുന്ന കേരളത്തിന് കാലവർഷം വൈകില്ല... കേരളത്തിന് ആശ്വാസമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം...

വെന്തുരുകുന്ന കേരളത്തിന് ആശ്വാസമാകുകയാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ പ്രതിഭാസത്തിനു ശക്തി കുറവായിരിക്കുമെന്നും കേന്ദ്ര ഭൗമമന്ത്രാലയം അറിയിച്ചു.
ഇക്കൊല്ലത്തെ കാലവർഷം വൈകില്ലെന്നും കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. രാജ്യത്ത് ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിൽ പറയുന്നത്.
https://www.facebook.com/Malayalivartha

























