മലപ്പുറത്ത് വാഹനാപകടത്തിൽ ഇതര സംസ്ഥാനക്കാരായ മൂന്ന് പേർ മരിച്ചു ; ഒരാളുടെ നില അതീവ ഗുരുതരം ; ഡ്രൈവർ കസ്റ്റഡിയിൽ

മലപ്പുറത്ത് ടാങ്കര്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം കുട്ടിലങ്ങാടിയിലാണ് സംഭവം . കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളികളായ മൂന്ന് പേരാണ് മരിച്ചത് . ഇന്ന് പുലര്‍ച്ച 6.45 നാണ് അപകടമുണ്ടായത്. ഒരാളുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു .
ഇയാളുടെ മൊഴി അനുസരിച്ച് ആദ്യം ഓട്ടോറിക്ഷയുമായി ലോറി കൂട്ടിയിടിക്കുകയും തുടര്‍ന്ന് ലോറി വെട്ടിച്ചയുടനെ പെട്രോള്‍ പമ്പില്‍ നിന്ന് ഇറങ്ങിയ പിക് അപ് വാനിലും ഇടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























