അമ്മ കട്ടിലില്‍ മരിച്ച നിലയിലും മകന്‍ തൂങ്ങിയനിലയിലും... മുണ്ടക്കയത്ത് അമ്മയെയും മകനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി; നടുക്കം മാറാതെ നാട്ടുകാർ

വൈകുന്നേരം നാലു മണിയോടെ അമ്മുകുട്ടിയുടെ മകളും കൊച്ചുമകനും വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. നാളുകളായി അമ്മയും മകനും മാത്രമാണ് ഇവിടെ കഴിഞ്ഞ് വരുന്നത്. മൃതദേഹത്തിനു ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലിസ് നിഗമനം. മുണ്ടക്കയത്താൻ സംഭവം. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാധമിക നിഗമനം. മുണ്ടക്കയം കരിനിലത്താണ് സംഭവം. എഴുപതുകാരിയ്യ പ്ലാക്കപ്പടി ഇളയശേരിയില്‍ അമ്മുക്കുട്ടി മുപ്പത്തിയെട്ടുകാരന്‍ മകന്‍ മധു എന്നിവരുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ നിന്നും കണ്ടെത്തിയത്.
അമ്മ കട്ടിലില്‍ മരിച്ച നിലയിലും മകന്‍ തൂങ്ങിയനിലയിലുമായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങി മരിച്ചതാവാമെന്നാണ് പ്രാധമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























