അമ്മ മരിച്ചത് ദിവസങ്ങൾക്ക് മുമ്പ്, വീട്ടിൽ വിഷു ആഘോഷം ഇല്ലാത്തതിനാൽ ഭാര്യയും മക്കളും ഭാര്യവീട്ടിലേയ്ക്ക് പോയി; തിരികെ എത്തിയപ്പോൾ കണ്ടത് കെ എസ് ആര്‍ ടി സി ഡ്രൈവറായ ഭർത്താവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട് കെ എസ് ആര്‍ ടി സി ഡ്രൈവറെര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെളിമണ്ണ അമ്ബായക്കുന്നുമ്മല്‍ രാജന്‍ (45) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലിക്ക് പോവാനിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം.
കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവറായിരുന്നു രാജന്‍. ദിവസങ്ങള്‍ക്ക് മുമ്ബ് അമ്മ മരിച്ചതിനാല്‍ വീട്ടില്‍ വിഷു ആഘോഷം ഇല്ലായിരുന്നു. സംഭവം നടക്കുമ്ബോള്‍ ഭാര്യയും മക്കളും ഭാര്യവീട്ടിലായിരുന്നു. ഉച്ചയോടെ വീട്ടിലെത്തിയ സഹോദരന്‍ വാതില്‍ തുറന്നപ്പോഴാണ് വീട്ടിനുള്ളില്‍ രാജനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha

























