മകളെ അന്വേഷിച്ച് പുറത്തിറങ്ങിയ ലീനാമ്മ ഔസേപ്പ് കാൽ സ്ലിപ്പ് ആയി ട്രയിനിൽ തൂങ്ങിക്കിടന്ന് നിലവിളിച്ചു... ലീനാമ്മയുടെ രണ്ടു കാലുകളും പാളത്തിനും ട്രയിനിനും ഇടയിൽ അകപ്പെട്ടു... സംഭവം കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾക്കും മറ്റ് യാത്രക്കാർക്കും നോക്കുകുത്തിയായപ്പോൾ സ്വന്തം ജീവൻപോലും പണയം വച്ച് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചത് പോലീസുകാരന്‍

സ്വന്തം ജീവന്‍ പണയപ്പെടുത്തി ഒരു വീട്ടമ്മയുടെ ജീവന്‍ രക്ഷിച്ച പോലീസുകാരനാണ് സോഷ്യല്‍മീഡിയയിലെയും മറ്റും താരം. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ വീട്ടമ്മയായ ലീനാമ്മ കാല്‍തെറ്റി വീഴുകയായിരുന്നു. ആ സമയം ഡ്യൂട്ടിയിലുണ്ടായ രാജേഷ് ഓടിയെത്തുകയും സംഭവം കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾക്കും മറ്റ് യാത്രക്കാർക്കും നോക്കുകുത്തിയായപ്പോൾ സ്വന്തം ജീവൻപോലും പണയം വച്ച് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഈ പോലീസുകാരന്‍.
ഫേസ്ബുക് കുറിപ്പിലൂടെ...
പോലീസുകാരന്റെ ധൈര്യം വൃദ്ധയുടെ ജീവൻ രക്ഷിച്ചു
വർക്കല പ്ലാറ്റ്ഫോo ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം റയിൽവേ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ രാജേഷിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ട്രെയിൻ യാത്രക്കാരിയായ വ്യദ്ധയുടെ ജീവൻ രക്ഷപ്പെട്ടത്.
ഇന്നലെ (13-04-19) നാഗർകോവിൽ- പുനലൂർ പാസഞ്ചർ യാത്രക്കാരിയായ ലീനാമ്മ ഔസേപ്പ് കുടുംബത്തോടൊപ്പം കന്യാകുമാരിയിൽ നിന്നുo വരുന്ന വഴിക്ക് വർക്കല സ്റ്റേഷനിൽ എത്തിയപ്പോൾ വെള്ളം വാങ്ങുന്നതിനായി മകൾ പുറത്തിറങ്ങിയിരുന്നു. ഇതിനിടെ ട്രയിൻ പുറപ്പെട്ടു തുടങ്ങി. മകളെ അന്വേഷിച്ച് പുറത്തിറങ്ങിയ ലീനാമ്മ ഔസേപ്പ് കാൽ സ്ലിപ്പ് ആയി ട്രയിനിൽ തൂങ്ങിക്കിടന്ന് നിലവിളിക്കുകയായിരുന്നു. സംഭവം കണ്ട് ഞെട്ടിത്തരിച്ച് നിൽക്കാൻ മാത്രമേ ബന്ധുക്കൾക്കും മറ്റ് യാത്രക്കാർക്കും കഴിഞ്ഞുള്ളു. ഇതിനിടെ ലീനാമ്മയുടെ രണ്ടു കാലുകളും പാളത്തിനും ട്രയിനിനും ഇടയിൽ അകപ്പെട്ടു പോയിരുന്നു. ഈ സമയം ഡ്യുട്ടിയിൽ ഉണ്ടായിരുന്ന CPO രാജേഷ്, ട്രയിനിനൊപ്പം ഓടി ലീനാമ്മയെ പിടിച്ചു വലിച്ച് പുറത്ത് എത്തിക്കുകയായിരുന്നു. സ്വന്തം ജീവൻ പോലും പണയം വച്ച് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച രാജേഷിന്റെ പ്രവർത്തിയെ യാത്രക്കാരും റയിൽവേ ജീവനക്കാരും മുക്തകണ്ം പ്രശംസിച്ചു.
https://www.facebook.com/Malayalivartha

























