ഗര്‍ഭിണിയായതിനാല്‍ മരുന്നുകള്‍ കഴിക്കാന്‍ സാധിക്കുന്നില്ല.... കയ്യിലെ നീറ്റൽ അസഹനീയം... കടയില്‍ നിന്ന് ട്യൂബ് മൈലാഞ്ചി വാങ്ങി അണിഞ്ഞു; 32കാരിയായ അധ്യാപികയുടെ കൈത്തണ്ടയും വിരലുകളും പൊള്ളി വീര്‍ത്തു; സംഭവം പിന്നിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പൂര്‍ണ്ണ സുഖം പ്രാപിക്കാതെ യുവതി

കഴിഞ്ഞ ദിവസമാണ് മൈലാഞ്ചി വാങ്ങി അണിഞ്ഞ ഗര്‍ഭിണിയായ അധ്യാപികയുടെ കൈത്തണ്ടയും വിരലുകളും പൊള്ളി വീര്‍ത്ത സംഭവം പുറത്ത് വന്നത്. ഇപ്പോഴിതാ ആലുവ കടുങ്ങല്ലൂരിലെ അധ്യാപികയുടെ അനുഭവം തുറന്ന് പറഞ്ഞ് യുവതി രംഗത്തെത്തിയിരിക്കുകയാണ്. മൈലാഞ്ചി കൈയില്‍ തേച്ച് അര മണിക്കൂര്‍ കഴിയുമ്ബോഴേയ്ക്കും ഉണങ്ങും. തുടര്‍ന്നു സ്റ്റിക്കര്‍ പോലെ പറിച്ചെടുക്കാം. വരകളും പൂക്കളും അതിനകം ടാറ്റൂ പോലെ പതിയുമെന്നും മറ്റുമാണ് കടക്കാര്‍ പറഞ്ഞത്.
രാത്രിയാണ് യുവതി മൈലാഞ്ചിയിട്ടത്. എന്നാല്‍ പിറ്റേന്നു രാവിലെ ചൊറിച്ചിലും പ്രയാസങ്ങളും തുടങ്ങി. താമസിയാതെ കൈ നീരുവച്ചു വീര്‍ത്തു. വളയും മോതിരങ്ങളും അതില്‍ കുടുങ്ങി. കളമശേരിയിലെ ത്വക്രോഗ വിദഗ്ധയുടെ ചികില്‍സയിലാണിപ്പോള്‍. യുവതി ഗര്‍ഭിണിയായതിനാല്‍ മരുന്നുകള്‍ കഴിക്കാന്‍ നിയന്ത്രണമുള്ളതു കൊണ്ടാണ് സുഖം പ്രാപിക്കാന്‍ താമസം നേരിടുന്നത്. നിലവില്‍ ഓയിന്‍മെന്റ് മാത്രമേ പുരട്ടാനാവൂ. മൈലാഞ്ചിയിലെ കൃത്രിമ രാസപദാര്‍ഥങ്ങള്‍ ചര്‍മം വലിച്ചെടുത്തതാണ് പൊള്ളലിനു കാരണമായതെന്ന് ഡോക്ടര്‍ പറയുന്നു.
സംഭവം പിന്നിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പൂര്‍ണ്ണ സുഖം പ്രാപിച്ചിട്ടില്ല. ട്യൂബ് മൈലാഞ്ചിയിലാണ് ഏറ്റവും കൂടുതല്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത്. കൂടുതല്‍ ചുവപ്പ് കിട്ടുന്നതിലെ രഹസ്യം ഇവ തന്നെയാണെന്ന് പറയേണ്ടതായി വരും.
https://www.facebook.com/Malayalivartha

























