ചുഴലിക്കാറ്റ്; തെക്കൻ സംസ്ഥാനങ്ങളിൽ കുട്ടികളടക്കം എട്ടു പേർ മരിച്ചു ; നിരവധിപേർക്ക് പരിക്ക്

മിസിസിപ്പി, ടെക്സസ്, ലുയീസിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. കുട്ടികൾ അടക്കം എട്ടു പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഉയർന്നേക്കാമെന്നും അധികൃതർ പറഞ്ഞു.
കുറഞ്ഞത് 11 ചുഴലിക്കാറ്റുകളാണ് മൂന്നു തെക്കൻ സംസ്ഥാനങ്ങളിലും വീശിയത്. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. രക്ഷാപ്രവർത്തനങ്ങൾ പൂർണതോതിൽ പുരോഗമിക്കുകയാണ് . കെട്ടിടങ്ങളുടെയും മരങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തുന്നതു ദുഷ്കരമാണെന്ന് അധികൃതർ പറഞ്ഞു.
ഇതിനുപുറമേ , ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ തീരത്തേക്ക് ഇപ്പോൾ നീങ്ങിയിരിക്കുകയാണ്. ഇതേത്തുടർന്നു ഒഹിയോ, സൗത്ത് കാരലിന, വിർജീന എന്നീ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























