ദിവസങ്ങൾ പ്രായമുള്ള കുരുന്നിന്റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യവുമായി KL-60 - J 7739 ആംബുലൻസ് തിരുവനന്തപുരം ശ്രീചിത്രയിലേയ്ക്ക് പുറപ്പെട്ടു:- റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ചൈല്‍ഡ് പ്രോട്ടക്റ്റ് ടീമിന്റെ അഭ്യർത്ഥന

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേയ്ക്ക് ആംബുലൻസ് പുറപ്പെട്ടു. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് ആംബുലൻസിൽ ആശുപത്രിലേയ്ക്ക് കൊണ്ടുവരുന്നത്. KL-60 - J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുട്ടിയെ കൊണ്ടുവരുന്നത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏതാണ് 620 കിലോമീറ്റര്‍ ദൂരമുണ്ട്.
ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറിന് മേലെ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം പറഞ്ഞു. ആംബുലന്‍സിന് വഴിയൊരുക്കാനായി ടീം അംഗങ്ങള്‍ റോഡുകളില്‍ ജാഗരൂഗരായി നിലകൊള്ളും.
ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അറിയിച്ചു.ഇതിനായി ഫേസ്ബുക്ക് ലൈവ് കാസർഗോഡ് മുതൽ നൽകും. മിഷൻ സ്റ്റാർട്ട് ചെയ്തുവെന്നും വേഗതയല്ല പ്രധാനം, സുരക്ഷ സംരക്ഷണമാണെന്നും .റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ ശ്രമിക്കണമെന്നും ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























