ഓരോ നിമിഷവും കുഞ്ഞിന്റെ ജീവൻ വിലപ്പെട്ടതാണ്... ഹൃദയശാസ്ത്രക്രിയയ്ക്കായി ആംബുലൻസിൽ 15 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ഫേസ്ബുക്കിലൂടെ എല്ലാവരോടും സഹകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പോസ്റ്റ്

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലൻസ് കോഴിക്കോട് പിന്നിട്ടു. കാസർകോട് സ്വദേശികളായ സാനിയ - മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL - 60- J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്. ആംബുലൻസ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അതേ സമയം കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി രാത്രി ഒമ്പത് മണിയോടെ തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിക്കും. കുട്ടിയുടെ ശസ്ത്രക്രിയയ്ക്കായി ആശുപത്രി അധികൃതരും, ഡോക്ടർമാരും സജ്ജരാണ്. കുട്ടിയുടെആരോഗ്യനില വഷളായതിനെത്തുടർന്ന് കുട്ടിയുമായി വളരെവേഗത്തിൽ ആംബുലൻസ് സഞ്ചരിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടുകൂടെയാണ് ഹൃദയ ശസ്‌ത്രക്രിയക്കായ് കുട്ടിയുമായി KL-60 - J 7739 എന്ന നമ്പറിലെ ആംബുലൻസ് മംഗലാപുരത്ത് നിന്ന് പുറപ്പെട്ടത്.
കുട്ടിയോടൊപ്പം മാതാപിതാക്കളും ആംബുലൻസിലുണ്ട്. ഫേസ്ബുക്ക് ലൈവിൽ ചൈൽഡ് പ്രൊട്ടക്റ്റ് ടീമിന് മികച്ച പിന്തുണയാണ് പൊതുജനങ്ങളിൽ നിന്ന് കിട്ടികൊണ്ടിരിക്കുന്നത്. കുട്ടിയുടെ ചികിത്സാ സഹായത്തിന് സന്നദ്ധരായി നിരവധിപേരാണ് മുന്നോട്ട് വരുന്നത്. ഇലക്ഷൻ പ്രചാരണങ്ങൾ പൊടിപൊടിക്കുന്നു ഈ സമയത്ത് റോഡ് റോഡിലെ അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴുവാക്കി വേണ്ട സഹായങ്ങൾ ചെയ്യണമെന്ന് ഒരു കുരുന്നു ജീവനുവേണ്ടി ഞങ്ങളും അഭ്യർത്ഥിക്കുകയാണ്.
https://www.facebook.com/Malayalivartha
























