കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും, വയനാട്ടിലെത്തുന്ന രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക, തിരുനെല്ലി ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പോലീസ് പരിശോധന കര്‍ശനമാക്കി

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികൂടിയായ അദ്ദേഹം നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുശേഷം ആദ്യമായാണ് ജില്ലയിലെത്തുന്നത്. വയനാട്ടിലെത്തുന്ന രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനിയില്‍ പിതൃതര്‍പ്പണം നടത്തുകയും ബത്തേരിയില്‍ തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ രാഹുല്‍ പങ്കെടുക്കുകയും ചെയ്യും.
തിരുനെല്ലി ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പോലീസ് പരിശോധന കര്‍ശനമാക്കി. മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ തണ്ടര്‍ബോള്‍ട്ട് സംഘവും പരിശോധന നടത്തുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























