കേരളത്തിൽ രാഷ്ട്രീയ അട്ടിമറിക്ക് ബി.ജെ.പി..ആവേശത്തിരയിളക്കാൻ മോദിയും അമിത് ഷായും എത്തും

കേരളം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് അമരുന്നു ..ഇനി 5 ദിവസങ്ങൾ മാത്രമാണ് കേരളത്തിൽ വോട്ടെടുപ്പിനായുള്ളത്. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുനാണത്തോടെ പാർട്ടികൾ അരയും തലയും മുറുക്കി വിജയമുറപ്പിക്കാൻ രംഗത്തെത്തിക്കഴിഞ്ഞു . പ്രചാരണക്കൊഴുപ്പിൽ ബിജെ പി തന്നെ മുന്നിൽ ..അണികൾക്കിടയിൽ ആവേശം പകരാൻ കേരളത്തിലെത്തുന്നത് മോദിയും അമിത് ഷായും
ബിജെപിയുടെ പ്രധാന താര പ്രചാരകരായ രണ്ടാളും ആദ്യ ഘട്ടത്തിൽ കേരളത്തിൽ പ്രചാരണത്തിന് എത്തിയതുമാണ്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രവർത്തകരിൽ ആവേശമുയർത്താൻ ഇവർ വീണ്ടും എത്തുന്നുണ്ട്.
തിരുവനന്തപുരം ഇത്തവണ ബി ജെ പി ക്കു തന്നെ എന്ന ഉറച്ച വിശ്വാസത്തിലാണ് പ്രചാരകർ . ഇതൊന്നുകൂടി ഉറപ്പിക്കാൻ ,
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രാധനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. വൈകുന്നേരം 5.30 ന് നടക്കുന്ന എൻഡിഎയുടെ മഹാ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും.
ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഈ മാസം 20 ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. കെഎസ് രാധാകൃഷ്ണന്റെ പ്രചാരണത്തിനായും എത്തുമെന്ന് നേതൃത്വം അറിയിച്ചു
ഇതിന് പുറമെ, ബിജെപിയുടെ പ്രചാരണത്തിനായി ഒരു കേന്ദ്ര മന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് അടക്കം പ്രചാരണത്തിന് എത്തിയിരുന്നു. കേന്ദ്ര റെയിൽ വേ മന്ത്രി പീയൂഷ് ഗോയൽ ഇന്ന് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരും വരും ദിവസങ്ങളിൽ കേരളത്തിലെത്തുന്നുണ്ട്.
ചരിത്രത്തില്‍ ആദ്യമായി ലോകസഭയിലേക്ക് കേരളത്തില്‍ നിന്നും ഒരാള്‍ ഇത്തവണ ജയിച്ച് കയറുമെന്ന് തന്നെയാണ് ബി.ജെ.പി ദേശീയ നേതൃതത്വം വിശ്വസിക്കുന്നത് . കഴിഞ്ഞ തവണ വിജയ സമാനമായ മുന്നേറ്റമാണ് ബി.ജെ.പി തലസ്ഥാനത്ത് നടത്തിയത്. ഇടതുപക്ഷത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു.
ഒരു ലോകസഭ സീറ്റില്‍ ബി.ജെ.പി വിജയിച്ചാല്‍ പോലും അത് കേരള രാഷ്ട്രീയത്തില്‍ ദൂര വ്യാപക ചലനങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ് .അതേസമയം നാല് സീറ്റു വരെ ബി.ജെ.പിക്ക് നേടിഎടുക്കാൻ ഒരു പക്ഷെ കഴിഞ്ഞേക്കുമെന്നു തന്നെ പാര്‍ട്ടി നേതൃത്വം കണക്കു കൂട്ടുന്നുമുണ്ട്. അതുകൊണ്ട് തന്നെ പ്രചാരണത്തിൽ ബി ജെ പി ഏറെ മുന്നിലെത്തിയിരിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു മുന്‍പ് തന്നെ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി കഴിഞ്ഞിരുന്നു. ദേശീയ നേതാക്കളടക്കം പ്രചാരണത്തിനെത്തുന്നതും അണികളിൽ ആത്‌മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്
എന്തായാലും, പരമാവധി നേതാക്കളെയെത്തിച്ച് അവസാന ലാപ്പിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ഓടിക്കയറാനുള്ള ശ്രമത്തിലാണ് ബി ജെ പി .
https://www.facebook.com/Malayalivartha
























