വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി പലയിടങ്ങളിലും കനത്ത മഴ... കഴിഞ്ഞ ദിവസം തിമിർത്ത മഴയിൽ മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും 100ലേറെ വീടുകള്‍ ഭാഗികമായും തകർന്നു...

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വ്യാപകമായി മഴപെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് റാന്നിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത വേനല്‍ മഴ പെയ്തിറങ്ങിയത്. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും 100ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്.
നിരവധി സ്ഥലത്ത് മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ഇത് മൂലം പലയിട്ത്തും വൈദ്യുതി ബന്ധം താറുമാറായതായും റിപ്പോര്‍ട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ വേനല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവിക്കുന്ന ചൂടിന് ശമനം ഉണ്ടായേക്കും.
https://www.facebook.com/Malayalivartha
























