മുഖത്ത് ചുളിവുകള്‍ ഉണ്ടാവാതിരിക്കുന്നതിനും നിറം വര്‍ധിപ്പിക്കുന്നതിനുമുള്ള 50 ലക്ഷം രൂപ വരെ വിലമതിക്കുന്ന മരുന്നുകൾ അനധികൃതമായി കടത്താന്‍ ശ്രമം... വിമാനത്താവളത്തില്‍ വച്ച് പിടികൂടിയ കര്‍ണാടക സ്വദേശി മരുന്നുകൾ എത്തിച്ചത് മലേഷ്യയില്‍ നിന്നും

മുഖത്ത് ചുളിവുകള്‍ ഉണ്ടാവാതിരിക്കുന്നതിനും നിറം വര്‍ധിപ്പിക്കുന്നതിനുമുള്ള മരുന്നുകളാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയില്‍ പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ മരുന്നുകള്‍ക്ക് 50 ലക്ഷം രൂപ വരെ വിലമതിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. മലേഷ്യയില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന സൗന്ദര്യവര്‍ദ്ധക മരുന്നുകളാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടികൂടിയത്. സൗന്ദര്യ വര്‍ദ്ധക മരുന്നുകള്‍ കടത്താന്‍ ശ്രമിച്ച കര്‍ണാടക ഭട്കല്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു..
https://www.facebook.com/Malayalivartha
























