കേരളമാകെ തെരഞ്ഞെടുപ്പ് ചൂടിൽ ആവേശം കൊള്ളുമ്പോൾ ചിണ്ടക്കിയൂര്‍ ഗ്രാമം പോളിംഗ് ബൂത്തിലേക്കില്ല എന്ന തീരുമാനത്തിൽ . അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാരാണ് ഇവർ ..വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ചാണ് ഇങ്ങനെ ഒരു തീരുമാനം അവർ എടുത്തിരിക്കുന്നത്

കേരളമാകെ തെരഞ്ഞെടുപ്പ് ചൂടിൽ ആവേശം കൊള്ളുമ്പോൾ ഈ ഗ്രാമം പോളിംഗ് ബൂത്തിലേക്കില്ല എന്ന തീരുമാനത്തിൽ . അട്ടപ്പാടിയിലെ മധുവിന്റെ ഊരുകാരാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയിരിക്കുന്നത് . ചിണ്ടക്കിയൂര്‍ എന്ന ഗ്രാമത്തിൽ 42 കുടുംബങ്ങളാണുള്ളത് . തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങളുടെ പെരുമഴയുടെ എത്തുന്ന ഒരു രാഷ്ട്രീയക്കാരും വോട്ടെടുപ്പ് കഴിഞ്ഞാൽ പിന്നെ ഇവിടേക്ക് എത്തിനോക്കാറില്ല എന്ന് ഇവർ പറയുന്നു.
എന്തിനധികം അവരുടെ മകനെ തല്ലിക്കൊന്നിട്ട് ഇത് വരെ കുറ്റക്കാരെ ശിക്ഷിച്ചിട്ടു പോലുമില്ല .കേസിൽ ഒരു പുരോഗതിയും ഇല്ല .
മകന്റെ കൈകൾ കൂട്ടിക്കെട്ടി തല്ലിച്ചതച്ച് കൊലപ്പെടുത്തിയ ഓർമ്മ മധുവിന്റെ അമ്മ മല്ലിയെ വിട്ടുപോകുന്നേയില്ല. തനിക്കൊരു മകനെ തരാന്‍ പറ്റുമോയെന്ന് മല്ലി ചോദിക്കുന്നു.മോഷണക്കുറ്റം ആരോപിച്ചു 2018 ഫെബ്രുവരി 22 നു വൈകീട്ടാണ് മധുവിനെ ആൾക്കൂട്ടം തല്ലി കൊന്നത്
മധു കൊല്ലപ്പെട്ട സമയത്ത് മന്ത്രിമാര്‍ അടക്കമുള്ളവര്‍ വന്ന് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. രാഷ്ട്രീയക്കാരും സാമൂഹ്യ മാധ്യമങ്ങളും എല്ലാം മധുവിന്റെ മരണം ആഘോഷമായി ഏറ്റെടുത്തിരുന്നു. എന്നാൽ ഇത്രകാലമായിട്ടും മധുവിന്റെ കുടുംബക്കാർക്ക് വാഗ്ദാനം ചെയ്ത സഹായങ്ങൾ ലഭിച്ചില്ലെന്ന് മാത്രമല്ല കേസ് പോലും പുരോഗമിക്കുന്നില്ല.
ആവശ്യങ്ങളുമായി സമീപിക്കുമ്പോള്‍ ഇനി തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നാണ് അവര്‍ പറയുന്നതെന്ന് ഊരുകാർ വിശദമാക്കുന്നു. റോഡ് ,കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ഈ ഗ്രാമത്തിൽ ഇല്ല. അരി ഭക്ഷണം പോലും ഇപ്പോഴും ഊരിൽ കിട്ടാക്കനിയാണ് . ഇലക്ട്രിസിറ്റിയോ മാറ്റ് ആധുനിക സൗകര്യങ്ങളോ എത്തി നോക്കിയിട്ട് പോലുമില്ല. അത്യാവശ്യകാര്യങ്ങൾക്ക് പോലും കിലോമീറ്ററുകൾ താണ്ടി പോകേണ്ടിവരുന്നു. ആശുപത്രിയെ മരുന്നോ ഡോക്ടറോ ഒന്നും ഗ്രാമത്തിൽ ഇല്ല. പിന്നെ എന്തിനു അവർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണം എന്നാണ് ചോദിക്കുന്നത് .
അതുകൊണ്ടു തന്നെ ചിണ്ടക്കിയൂരുകാർ കടുത്ത തീരുമാനം ആണ് തെരഞ്ഞെടുപ്പ് അടുത്ത ഈ അവസരത്തിൽ എടുത്തിരിക്കുന്നത്..ഇത്തവണ അവർ പോളിംഗ് ബൂത്തിലേക്കില്ല. കാലങ്ങളായുള്ള അവഗണനയ്ക്ക് മറുപടിയായി വോട്ട് ബഹിഷ്കരിച്ച് മറുപടി നല്‍കാനാണ് ഇവരുടെ തീരുമാനം.
https://www.facebook.com/Malayalivartha
























