മൂന്ന് വര്‍ഷം മുൻപ് അച്ഛൻ പീഡിപ്പിച്ചു ; പരാതിയുമായി പതിനാറ് വയസ്സുകാരി രംഗത്ത് ; പ്രതിക്കെതിരെ പോക്സോ കേസ്

രങ്ക റെഡ്ഡി ജില്ലയിലാണ്ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത് . മൂന്നു വര്‍ഷങ്ങള്‍ക്ക് മുൻപ് 45 വയസ്സുകാരനായ തന്റെ പിതാവ് അമ്മയുമായി വിവാഹമോചനം നടന്ന സമയത്ത് തന്നെ പീ ഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കള്‍ വിവാഹ മോചിതരായതിനാല്‍ വര്‍ഷങ്ങളായി പിതാവിനൊപ്പമാണ് കുട്ടി താമസിക്കുന്നത്. ആ സമയത്ത് തന്നെ പിതാവ് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു. പിതാവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കുറച്ച് ദിവസങ്ങള്‍ മുൻപാണ് അമ്മയുടെ പക്കലെത്തിയത് . തുടര്‍ന്ന് പീഡന വിവരം വ്യക്തമാക്കി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിയുടെ പരാതിയെത്തുടര്‍ന്ന്, പ്രതിക്കെതിരെ, ഐപിസി 376 (റേപ്പ്), പോക്സോ ആക്‌ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഒളിവില്‍ പോയ പ്രതിയെ പിടികൂടാനും കേസ് അന്വേഷണത്തിനുമായി സ്‌പെഷ്യൽ ടീം രൂപീകരിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























