എന്റെ എഫ് ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായ് സംശയിക്കുന്നു ...നിൽക്കക്കള്ളിയില്ലാതെ സ്വയം ന്യായീകരണവുമായി ബിനില്‍ സോമസുന്ദരം

15 ദിവസം മാത്രം പ്രായമുള്ളകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് ചീറി പാഞ്ഞപ്പോള്‍ സമാനതകളില്ലാത്ത പ്രാര്‍ത്ഥനയുമായാണ് കേരളം കാത്തിരുന്നത്. തെരുവോരങ്ങളെല്ലാം ഒരേ മനസ്സാല്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്ക്കൊപ്പം നിന്നു. എന്നാല്‍, സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയത കലര്‍ന്ന കുറിപ്പെഴുതുകയുമായിരുന്നു ബിനില്‍ സോമസുന്ദരം എന്ന യുവാവ്.
ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍, ആ പോസ്റ്റ് മുക്കി തടിതപ്പിയിരിക്കുകയാണ് ബിനില്‍. തന്റെ വാദം പിഴച്ചു എന്ന മനസിലായപ്പോള്‍ തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തു എന്ന് സംശയിക്കുന്നതായി പോസ്റ്റുമിട്ടു.
പോസ്റ്റിന് താഴെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ബിനിലിന്റെ പരമാര്‍ശം വിവാദമായതോടെ സോഷ്യല്‍മീഡിയകളില്‍ ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























