കണ്ണൂരിലെ വസ്ത്രാലയത്തില്‍ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത് മാനേജര്‍ മുങ്ങി

കണ്ണൂരിലെ പ്രമുഖ വസ്ത്രാലയത്തില്‍ നിന്ന് 60 ലക്ഷം രൂപയുമായി മുങ്ങിയ മാനേജര്‍ക്കെതിരേ പോലീസ് കേസെടുത്തു.
കണ്ണോത്തുംചാലിലെ കല്യാണ്‍ സില്‍ക്‌സ് മാനേജരായിരുന്ന തൃശൂര്‍ പേരമംഗലം സ്വദേശി പി.എസ്. മഹേഷിന് (36) എതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. അസിസ്റ്റന്റ് മാനേജര്‍ പോളിന്റെ പരാതിയിലാണ് കേസ്.
വസ്ത്രാലയം അവധിയായിരുന്ന വിഷുദിവസം രാവിലെ ഷോപ്പിന്റെ ഷട്ടര്‍ തുറന്ന് അകത്തു കയറിയ മാനേജര്‍ ഷെല്‍ഫില്‍ സൂക്ഷിച്ച 60 ലക്ഷം രൂപ കവരുകയായിരുന്നുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തലേദിവസത്തെ കളക്ഷന്‍ തുകയാണ് പ്രതി കൈക്കലാക്കിയതെന്നും തുടര്‍ന്ന് അയാള്‍ ഒളിവില്‍ പോയെന്നും അസിസ്റ്റന്റ് മാനേജരുടെ പരാതിയിലുണ്ട്.
വസ്ത്രാലയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























