വീണ്ടും പിഞ്ചു കുഞ്ഞുമായി പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരത്തേക്ക്......

മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് പുറപ്പെടുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സക്കാണ് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ കൊണ്ടു പോകുന്നത്.
മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശിയായ കളത്തില്‍ നജാദ് - ഇര്‍ഫാന ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ടാണ് ആംബുലന്‍സ് യാത്ര ചെയ്യുന്നത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഹൃദ്യം പദ്ധതിയുടെ ഭാഗമായാണ് ചികിത്സ ഒരുക്കിയതെന്ന് കുഞ്ഞിന്റെ ബന്ധു പറഞ്ഞു. പ്രത്യേക ആംബുലന്‍സില്‍ പോലീസ് സഹായത്തോടെ അഞ്ചരയോടെ യാത്ര തുടങ്ങി .
ചൊവ്വാഴ്ച മംഗലാപുരത്തു നിന്നും ഇതേ സാഹചര്യത്തില്‍ 15 ദിവസം പ്രായമായ കുട്ടിയേയും കൊണ്ട് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. പൊതുജനങ്ങളുടെ വലിയ സഹകരണമാണ് ഈ യാത്രക്ക് ലഭിച്ചത്.രാവിലെ 10 ന് മംഗലാപുരത്ത് നിന്ന് ശ്രീചിത്രയിലേക്ക് പുറപ്പെട്ട ആംബുലന്‍സ് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് തിരിച്ചുവിട്ട് അവിടെ സൗകര്യമൊരുക്കുകയായിരുന്നു.
2017 നവംബർ 16 നു രാത്രി കേരളം ഉറക്കമൊഴിഞ്ഞിരുന്നത് 57 ദിവസം പ്രായമുള്ള കുഞ്ഞു ലൈബയ്ക്കു വേണ്ടി ആയിരുന്നു. ഹൃദയസംബന്ധമായ അസുഖം ഗുരുതരമായപ്പോൾ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് അവളുടെ ജീവൻ കയ്യിൽപ്പിടിച്ച് അവർ പാഞ്ഞത് , തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ആയിരുന്നു. കാസർകോട് ബദിയടുക്ക സ്വദേശികളായ സിറാജ്–ആയിഷ ദമ്പതികളുടെ മകൾ ആണ് ലൈബ. അന്ന് അൻപതോളം അകമ്പടി വാഹനങ്ങളുമായി 500 കിലോമീറ്റർ ആറര മണിക്കൂർ കൊണ്ട് ആംബുലൻസ് ഓടിയെത്തി.
സംഭവം കഴിഞ്ഞ് ഒന്നരവർഷം കഴിയുമ്പോൾ അവൾ സുഖമായിരിക്കുന്നു.പതിവു ചെക്കപ്പിനായി ഇന്നലെ ലൈബയും കുടുംബവും തിരുവനന്തപുരത്തെത്തിയപ്പോൾ അന്നത്തെ ആംബുലൻസ് ഡ്രൈവർ തമീം ഇന്നലെ കൊച്ചി അമൃതയിലേക്ക് കുഞ്ഞിനെയുമായ പാഞ്ഞ ആംബുലൻസിന് വഴിയൊരുക്കുന്ന തിരക്കിലായിരുന്നു. ഇന്നിതാ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞുമായി വീണ്ടുമൊരു ആംബുലൻസ് കുതിക്കുന്നു.
https://www.facebook.com/Malayalivartha
























