Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊല്ലത്ത് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ എൻ ബാലഗോപാലിന് വിജയം; സർവ്വേ റിപ്പോർട്ടുകളെ കാറ്റിൽ പറത്തി ഇന്റലിജെൻസ് റിപ്പോർട്ട്

17 APRIL 2019 07:05 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മികച്ച പാർലമെന്റേറിയനുള്ള സംൻസത് രത്ന പുരസ്‌കാര ജേതാക്കളായ രണ്ടുപേർ തമ്മിലുള്ള മത്സരം എന്നതാണ് കൊല്ലം പാർലമെൻറ് മണ്ഡലത്തെ വ്യത്യസ്തമാക്കുന്നത്. യുഡിഎഫിലെ സിറ്റിംഗ് എംപി കൂടിയായ എൻ കെ പ്രേമചന്ദ്രനെ നേരിടാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ രാജ്യസഭ അംഗവുമായ കെ ൻ ബാലഗോപാലിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുപ്പത്തിയേഴായിരത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടിയ എൻ കെ പ്രേമചന്ദ്രൻ തന്നെയാകും ഇത്തവണയും വിജയിക്കുന്നത് എന്നായിരുന്നു പൊതുവേയുള്ള വിശ്വാസം. എന്നാൽ ആ വിശ്വാസങ്ങളെയും വിവിധ ചാനലുകൾ നടത്തിയ സർവ്വേകളേയുമൊക്കെ തള്ളിക്കളയാവുന്ന തരത്തിലുള്ള ഒരു റിപ്പോർട്ടുകളാണ് കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്നത്.

കൊല്ലം മണ്ഡലത്തിൽ ഏകദേശം പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ വിജയിക്കുമെന്നാണ്ഇന്റലിജൻസിന്റെ കണ്ടെത്തൽ. സിറ്റിംഗ് എംപിയായ എൻ കെ പ്രേമചന്ദ്രൻ ഏകദേശം മുപ്പത്തിയേഴായിരത്തിലധികം വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ പതിനായിരത്തിലധികം വിജയിക്കുമെന്ന് ഇന്റലിജെൻസ് റിപ്പോർട്ട് വന്നിരിക്കുന്നത്.

ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ആർഎസ്പിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ചവറയിൽ കഴിഞ്ഞതവണ 25000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ആണ് ചവറ നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പ്രേമചന്ദ്രന് ലഭിച്ചത്. അത് ഇത്തവണ ഗണ്യമായി കുറയും. അതായത് ഏകദേശം പതിനായിരത്തിലധികം വോട്ടുകൾ പ്രേമചന്ദ്രന് കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ കുറയുമെന്നാണ് ഇന്റലിജെൻസ് റിപ്പോർട്ട്.

ചവറ കഴിഞ്ഞാൽ പിന്നെ കൊല്ലം നിയോജക മണ്ഡലത്തിലാണ് എൻ കെ പ്രേമചന്ദ്രന് ഏറ്റവും കൂടുതൽ ഭൂരിപക്ഷമുണ്ടായിരുന്നത്. 2014 ലെ തിരഞ്ഞെടുപ്പിൽ ഏകദേശം 15000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് കൊല്ലത്ത് കിട്ടിയത്. അത് ഇത്തവണ ഗണ്യമായി കുറയും

അതായത് ഇന്റലിജെൻസ് റിപ്പോർട്ട് പ്രകാരം ഏകദേശം പതിനായിരത്തിലധികം വോട്ടുകൾ കൊല്ലം നിയമസഭാമണ്ഡലത്തിൽ നിന്നും പ്രേമചന്ദ്രന് കുറവ് ലഭിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം. ആർ എസ് പി യ്ക്ക് സ്വാധീനമുള്ള മറ്റൊരു കേന്ദ്രമാണ് ഇരവിപുരം നിയമസഭാ മണ്ഡലം. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏകദേശം 7000 വോട്ടുകൾ ആണ് എൻ കെ പ്രേമചന്ദ്രൻ അവിടെ നേടിയ ഭൂരിപക്ഷം. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാകും എന്നതാണ് ഇന്റലിജെൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സിറ്റിംഗ് എംൽഎ എം നൗഷാദിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനത്തിലൂടെ ഏകദേശം മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം കെ എൻ ബാലഗോപാൽ നേടുമെന്നാണ് ഇന്റലിജെൻസിന്റെ കണ്ടെത്തൽ. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഏകദേശം 12000ത്തിലധികം വോട്ടുകൾ ഭൂരിപക്ഷം എൽഡിഎഫ് നേടുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2014 ലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ശ്രീ എം എ ബേബിയെ എൻ കെ പ്രേമചന്ദ്രൻ പരാജയപ്പെടുമ്പോൾ കുണ്ടറ നിയോജകമണ്ഡലത്തിൽ നിന്നും ഏകദേശം ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ആണ് പ്രേമചന്ദ്രന് ലഭിച്ചത്. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാകും എന്നാണ് റിപ്പോർട്ട്. ഏകദേശം നാലായിരത്തിനും അയ്യായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷം കെ എൻ ബാലഗോപാലിന് ഇത്തവണ ലഭിക്കുമെന്നാണ് കുണ്ടറ നിയോജകമണ്ഡലത്തിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിവിധ ചാനൽ സർവ്വേ ഭലങ്ങളിൽ നിന്നും വ്യത്യസ്തമായി കെ എൻ ബാലഗോപാൽ ജയിക്കുമെന്ന ഇന്റലിജെൻസ് റിപ്പോർട്ട് ഏതായാലും സിപിഐഎം കേന്ദ്രങ്ങൾക്ക് ആശ്വാസം നൽകുന്നതാണ്. എന്തായാലും അന്തിമഫലം അറിയണമെങ്കിൽ 23 വരെ കാത്തിരിക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends