എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്

എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച തിരുവനന്തപുരത്തെത്തും. ആന്ധ്രാപ്രദേശില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡുമാര്‍ഗം വൈകീട്ട് 7.40ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ പൊതുസമ്മേളന വേദിയിലെത്തും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാത്രി 9.20ന് അദ്ദേഹം ഡല്‍ഹിക്കു മടങ്ങും.
"
https://www.facebook.com/Malayalivartha
























