സംസ്ഥാനത്ത് എ.സി വില്‍പ്പന കൂടിയപ്പോള്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷം... വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത

സംസ്ഥാനത്ത് എ.സി വില്‍പ്പന കൂടിയപ്പോള്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാകുന്നു. കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കുന്ന സ്ഥലങ്ങളിലും വോള്‍ട്ടേജ് ക്ഷാമമുണ്ട്. ഓവര്‍ലോഡ് കാരണം ചില ഫീഡറുകളില്‍ ചെറിയ വൈദ്യുതി നിയന്ത്രണം കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തേണ്ടി വന്നിരുന്നു. അനുവദനീയമായ 12 ശതമാനത്തിനകത്താണ് ഇപ്പോഴും വോള്‍ട്ടേജ് വ്യത്യാസമെന്നാണ് റിപ്പോര്‍ട്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി ആവശ്യത്തിന് ലഭിക്കുന്നുണ്ട്. യൂണിറ്റിന് ശരാശരി 45 രൂപയാണ് വരുന്നത്.
പുറത്തുനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയനുസരിച്ച് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം ക്രമീകരിച്ചിരിക്കുകയാണ്. അതേസമയം വൈദ്യുതോപയോഗം സംസ്ഥാനത്ത് വീണ്ടും സര്‍വകാല റെക്കോഡ് ഭേദിച്ചു. ഏപ്രില്‍ 13ന് 881.02 ലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha
























