അയ്യപ്പന്റേയും ശബരിമലയുടേയും പേരുപറഞ്ഞ് അത്ഭുതങ്ങള്‍ സംഭവിപ്പിക്കാമെന്ന് മോദിയും അമിത് ഷായും മോഹിക്കണ്ട ; ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മനസിലാക്കി മോദി സംസാരിക്കണം; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് . ശബരിമലയെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി . ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ മനസിലാക്കി മോദി സംസാരിക്കണം - മുഖ്യമന്ത്രി ആഞ്ഞടിച്ചു . കേരളത്തില്‍ ശബരിമലയുടെ പേരില്‍ മുതലെടുപ്പ് നടത്താമെന്ന് കരുതേണ്ടയെന്നും പിണറായി വ്യക്തമാക്കി.
അയ്യപ്പന്റേയും ശബരിമലയുടേയും പേരുപറഞ്ഞ് അത്ഭുതങ്ങള്‍ സംഭവിപ്പിക്കാമെന്ന് മോദിയും അമിത് ഷായും മോഹിക്കണ്ട. ശബരിമലയില്‍ അറസ്റ്റ് നടന്നത് കലാപഭൂമി ആക്കാനുള്ള ശ്രമം തടയാന്‍ വേണ്ടിയാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. അക്രമം കാണിക്കാന്‍ ആര് പുറപ്പെട്ടാലും അഴിയെണ്ണേണ്ടി വരുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയെ ഉന്നതമായ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയെന്നും അതിവേഗം ഇത് പൂര്‍ത്തിയാക്കുമെന്നും പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha
























