തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാന നഗരിയിൽ ; രാത്രി 8ന് സെൻട്രൽ സ്റ്റേഡിയത്തിൽ എന്‍ഡിഎ പൊതുസമ്മേളനം

ലോക്സഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാന നഗരിയിൽ . രാത്രി എട്ടു മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന നരേന്ദ്രമോദി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കും.
പ്രധാന മന്ത്രിയുടെ സന്ദര്‍ശത്തിന്റെ ഭാഗമായി തലസ്ഥാനത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് . ഉച്ചയ്ക്കു ശേഷം ഗതാഗത നിയന്ത്രണവുമുണ്ടായിരിക്കുന്നതാണ്.
തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. കോഴിക്കോടായിരുന്നു ആദ്യത്തെ പ്രചാരണ പരിപാടി.
https://www.facebook.com/Malayalivartha
























