Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ശബരിമല കർമ്മ സമിതി നേതാവ് രാഹുൽ ഈശ്വർ തന്ത്രി കുടുംബത്തിൽ പണി തുടങ്ങി; കണ്ഠര് മോഹനർക്കെതിരെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നിൽ രാഹുൽ ഈശ്വറാണെന്നാണ് മോഹനരുടെ കുടുംബം

18 APRIL 2019 01:47 PM IST
മലയാളി വാര്‍ത്ത

ശബരിമല കർമ്മ സമിതി നേതാവ് രാഹുൽ ഈശ്വർ തന്ത്രി കുടുംബത്തിൽ പണി തുടങ്ങി. കണ്ഠര് മോഹനർക്കെതിരെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നിൽ രാഹുൽ ഈശ്വറാണെന്നാണ് മോഹനരുടെ കുടുംബം സ്വകാര്യമായി പറയുന്നത്.

രാഹുൽ ഈശ്വറുടെ അമ്മ കണ്ഠര് മോഹനരുടെ സഹോദരിയാണ്. രാഹുൽ ഈശ്വറിന് ശബരിമല തന്ത്രിയാകാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കണ്ഠര് മഹേശ്വരുടെ മകളുടെ മകനായതു കാരണമാണ് അദ്ദേഹത്തിന് തന്ത്രിയാകാൻ കഴിയാതിരുന്നത്. മുറ പ്രകാരം ഇത് സാധ്യമായിരുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാഹുൽ ഈശ്വറിനുള്ളത്. ശബരിമല കർമ്മ സമിതിയുടെ പേരിൽ രാഹുൽ ഇത്രയധികം വിഷയങ്ങളുണ്ടാക്കിയതും മോഹനരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ്.

മോഹനരുടെ പിതാവ് കണ്ഠര് മഹേശ്വരരെ അവസാനം വരെ നോക്കിയത് മോഹനരാണ്. അമ്മയും മോഹനർക്ക് ഒപ്പം തന്നെയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ മോഹനരുടെ ചെങ്ങന്നൂരിലെ വീട്ടിലും വെള്ളം കയറി. ഇതിനെ തുടർന്ന് അമ്മയെ മകൾ, അതായത് രാഹുൽ ഈശ്വരിന്റെ അമ്മ വന്ന് കൂട്ടി കൊണ്ടു പോയി. പ്രളയമായതിനാൽ വീട്ടിൽ നിൽക്കാൻ അമ്മയെ മോഹനർ നിർബന്ധിച്ചുമില്ല.

പ്രളയത്തിനു ശേഷം ശബരിമലയിലുണ്ടായ കലാപത്തിൽ കണ്oര് മഹേശ്വരുടെ ഭാര്യയും പങ്കെടുത്തിരുന്നു. അമ്മയെ സമരത്തിന് കൊണ്ടുപോകുന്നതിനോട് മോഹനർക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ രാഹുൽ ഈശ്വർ അവരെ സമരത്തിന് കൊണ്ടു പോയി.

അമ്മയുടെ പേരിലുണ്ടായിരുന്ന ഇന്നോവ കാറും 41 ലക്ഷം രൂപയും മോഹനർ തിരിമറി നടത്തി എന്നാണ് രാഹുൽ ഈശ്വറിന്റെ ആരോപണം. ആദ്യം മാതാപിതാക്കളുടെ ക്ഷേമം കൈകാര്യം ചെയ്യുന്ന ട്രൈബ്യൂണലിലും അതിൽ ഫലമുണ്ടാകാതെ പോയപ്പോൾ ഹൈക്കോടതിയെയും സമീപിച്ചു. അമ്മയുടെ പേരിലുണ്ടായിരുന്ന പണം ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റിയെന്നാണ് ആരോപണം. പണം മോഹനർ എടുത്തുവെന്ന് പറയുന്നില്ല. ഏതായാലും മോഹനരുടെ മാനം പോയി. തന്റെ മൊബൈൽ ഫോൺ മകൻ പിടിച്ചു വാങ്ങിയെന്നും അമ്മ ആരോപിക്കുന്നു. ഏതായാലും കേസ് മധ്യസ്ഥ ചർച്ചക്ക് മാറ്റിയിരിക്കുകയാണ് കോടതി. ആദ്യം ഇതേ പരാതിയുമായി രാഹുൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് സമീപിച്ചത്. എന്നാൽ അവർ കാര്യമാക്കിയില്ല.

മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത മോഹനരെ ചെറുതായിട്ടൊന്നുമല്ല ഉലച്ചത്. രാഹുൽ ആണ് സംഭവത്തിന് പിന്നിലെന്ന് അറിയുന്നവർക്കറിയാം. എന്നാൽ മോഹനരരുടെ രീതി അനുസരിച്ച് അദ്ദേഹം അക്കാര്യം പരസ്യമാക്കില്ല.

ശബരിമല വിഷയത്തിലും രാഹുലും മോഹനരും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. പ്രത്യക്ഷ സമരങ്ങളിലാന്നും മോഹനർ പങ്കെടുത്തില്ല. മോഹനരുടെ മകൻ മഹേഷ് തന്ത്രിയാണ് വരുന്ന വൃശ്ചികം മുതൽ മലയിലെ തന്ത്രി . വിവാദങ്ങൾക്ക് നിൽക്കുന്നയാളല്ല മഹേഷ്.

ആർ എസ് എസിനും രാഹുൽ ഈശ്വറിനോട് താത്പര്യമില്ല. പ്രശസ്തിക്ക് വേണ്ടിയാണ് രാഹുൽ പ്രവർത്തിക്കുന്നതെന്ന് ബി ജെ പിയും ആർ എസ് എസും കരുതുന്നു. വരും ദിവസങ്ങളിലും തന്ത്രി കുടുംബത്തിലെ വഴക്ക് ചൂട് പിടിക്കാനാണ് സാധ്യത. അതിൽ സർക്കാർ ഇടപെടുമോ എന്നാണ് അറിയേണ്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (3 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (3 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (3 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (4 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (4 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (4 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (4 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (4 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (4 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (4 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (4 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (10 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (11 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (11 hours ago)

Malayali Vartha Recommends