വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പു മുതല്‍ ടെലിവിഷന്‍, റേഡിയോ, സമാന മാധ്യമങ്ങള്‍ എന്നിവയിലൂടെ പ്രചാരണമോ പരസ്യങ്ങളോ പാടിെല്ലന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പു മുതല്‍ ടെലിവിഷന്‍, റേഡിയോ, സമാന മാധ്യമങ്ങള്‍ എന്നിവയിലൂടെ പ്രചാരണമോ പരസ്യങ്ങളോ പാടിെല്ലന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍. അച്ചടി മാധ്യമങ്ങളില്‍ ഇക്കാലയളവില്‍ പരസ്യം പ്രസിദ്ധീകരിക്കണമെങ്കില്‍ സംസ്ഥാന/ജില്ലതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ മുന്‍കൂര്‍ അനുമതി വേണം.
കേരളത്തില്‍ 22നും 23നും ഈ നിബന്ധന പാലിക്കണം. മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാന്‍ പരസ്യം എം.സി.എം.സിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി 19ന് വൈകുന്നേരം ആറ്.
പ്രചാരണത്തിന്റെ അവസാനഘട്ടങ്ങളില്‍ എതിര്‍കക്ഷികള്‍ക്ക് മറുപടി നല്‍കാന്‍ അവസരം ലഭിക്കാത്തവിധത്തില്‍ തെറ്റായ ആക്ഷേപം പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്ന് കമീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























