മാവേലിക്കരയിൽ ഗവ.ഹോമിയോ ആശുപത്രി കെട്ടിടത്തിലെ ടെറസില്‍ മനുഷ്യ തലയോട്ടി

തെക്കേക്കര വടക്കേമങ്കുഴി ഗവ.ഹോമിയോ ആശുപത്രിക്കു മുകളിലെ ടെറസില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ആശുപത്രിക്ക് മുകളില്‍ ഗ്രില്‍ നിര്‍മാണ ജോലിക്കെത്തിയ തൊഴിലാളികളാണ് ചുവന്ന തുണിയില്‍ പൊതിഞ്ഞ് സഞ്ചിയിലാക്കിയ നിലയില്‍ തലയോട്ടി ആദ്യം കണ്ടത്.
സ്‌ഥലത്തെത്തിയ പോലീസ് തലയോട്ടി കസ്‌റ്റഡിയിലെടുത്തു. ഇന്നു പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയയ്‌ക്കും. തലയോട്ടിയില്‍ പലയിടത്തും സ്‌കെച്ച് പേനകള്‍ കൊണ്ട് മാര്‍ക്ക് ചെയ്‌തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























