ലക്‌നൗവിൽ വമ്പൻ പോരാട്ടത്തിനൊരുങ്ങി ബിജെപിയും എസ്പി-ബിഎസ്പി സഖ്യവും ; സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി പൂനം സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി പൂനം സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു . കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെതിരെയാണ് പൂനം സിൻഹ മത്സരിക്കുന്നത്. ബീഹാറിലെ കോൺഗ്രസ് സ്ഥാനാർത്ഥി ശത്രുഘൻ സിൻഹയുടെ ഭാര്യയാണ് പൂനം സിൻഹ .
യൂപിയിൽ ബിജെപിക്കെതിരെ മത്സരം കടുപ്പിക്കുന്ന എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ സ്ഥാനാർത്ഥിയാണ് പൂനം. ചൊവ്വാഴ്ച്ചയാണ് പൂനം സിന്‍ഹ എസ്പിയിൽ ചേര്‍ന്നത്. രാജ്‌നാഥ് സിംഗിന്റെ സിറ്റിംഗ് സീറ്റാണ് ലഖ്‌നൗ. പൂനം സിന്‍ഹയിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
അതേസമയം രാജ്‌നാഥ് സിംഗ് നേരത്തെ തന്നെ ലക്നൗവിൽ നാമനിര്‍ദേശ പത്രിക സമർപ്പിച്ച് വോട്ട് തേടുന്നുണ്ട്.
മണ്ഡലത്തിലെ ബിജെപിയുടെ പരമ്പരാഗത വോട്ട് കൂടി ഭിന്നിപ്പിക്കാൻ ഉന്നമിട്ട് കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. അചാര്യ പ്രമോദ് കൃഷ്ണമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2014ൽ ലക്നൗ മണ്ഡലത്തിൽ ഉൾപ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും രാജ്നാഥ് സിംഗിനായിരുന്നു ഭൂരിപക്ഷം.
https://www.facebook.com/Malayalivartha
























