നഗരഹൃദയത്തിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ; ആളെ തിരിച്ചറിഞ്ഞിട്ടില്ല

അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടയത്താണ് നഗരഹൃദയത്തിൽ ഐഡ ജംഗ്ഷനിലെ വിദ്യാഭ്യാസസ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരണപ്പെട്ടയാള്‍ ബംഗാളിയോ അസംകാരനോ ആണെന്ന സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു .
നെഞ്ചിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. കെട്ടിടത്തിന്റ നാലാംനിലയിൽ പണി നടക്കുന്നുണ്ട്. എന്നാൽ ഇവിടെ പണിചെയ്യുന്ന തൊഴിലാളിയല്ല മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം എസ് പി ഹരിശങ്കറിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി.
https://www.facebook.com/Malayalivartha
























