Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഷ്ട്രീയ അവസരവാദത്തിന്റെ പ്രതിനിധിയായ ഒരാള്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയാവുന്നത് കൊല്ലം ജനതയ്ക്ക് അപമാനമാണ്; എൻ കെ പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധത്തിന്റെ തെളിവുകൾ പുറത്ത് വിട്ട് എം എ ബേബി

18 APRIL 2019 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കൊല്ലം പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ ഗുരുതര ആരോപണവുമായി സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്. പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവുകളാണ് എം.എ ബേബി പുറത്തുവിട്ടത്. എറണാകുളം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനും സമൂഹ മാധ്യമമായ ഫെയ്സ്ബുക്കിലൂടെ പണം നല്‍കി പ്രചാരണം നടത്തുന്നത് ഒരേ ആള്‍ തന്നെയാണെന്ന് എം എ ബേബി വ്യക്തമാക്കി.

പഞ്ചായത്ത് മെംബര്‍ മുതല്‍ പാര്‍ലമെന്റ് അംഗം വരെയാക്കിയ ഇടതുപക്ഷ പ്രസ്ഥാനത്തെ പുറംകാലുകൊണ്ട് ചവിട്ടിയിട്ട് മുതലാളിമാരെയും ഭൂപ്രഭുക്കന്മാരെയും സംരക്ഷിച്ചുപോരുന്ന യു ഡി എഫിന്റെ മടിയിലേക്ക് ദത്തുപുത്രനായി പോയ പ്രേമചന്ദ്രന്‍ ഇനിയൊരവസരം കിട്ടിയാല്‍ ബി ജെ പിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടിയായാണ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനായി നരേന്ദ്രമോദിയെ ക്ഷണിച്ച് വരുത്തിയതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ശ്രീ എം.എ ബേബി ആരോപിച്ചു. പ്രേമചന്ദ്രന്‍ ആര്‍ എസ് എസ് പിന്തുണയോടെയാണ് മത്സരിക്കുന്നത് എന്ന് ഇടതുപക്ഷ നേതാക്കള്‍ വിമര്‍ശിച്ചപ്പോള്‍ അത് കളവാണെന്ന് പറഞ്ഞ യു ഡി എഫ് നേതാക്കള്‍ക്ക് മറുപടിയായി പ്രേമചന്ദ്രന്റെ ബി ജെ പി - ആര്‍ എസ് എസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവ് പുറത്തുവിട്ടുകൊണ്ടാണ് എം എ ബേബി പ്രേമചന്ദ്രനെതിരെ ആഞ്ഞടിച്ചത്.

ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനും സമൂഹ മാധ്യമമായ ഫെയ്സ് ബുക്കിലൂടെ പണം മുടക്കി പ്രചാരണം നടത്തുന്നത് ഒരേ ആള്‍ തന്നെയാണെന്ന് എം എ ബേബി വെളിപ്പെടുത്തി. കണ്ണന്താനത്തിന്റെയും പ്രേമചന്ദ്രന്റെയും ഫെയ്സ് ബുക്ക് പേജുകള്‍ക്ക് പ്രമോഷന്‍ നല്‍കുന്നത് ലക്ഷ്മി ആര്‍ ഷെണോയ് എന്ന സ്ത്രീ ആണെന്നും ഇരുവരുടെയും ഫെയ്സ്ബുക്ക് പേജുകളുടെ ഏകോപനവും പണം മുടക്കുന്നതും ഈ സ്ത്രീ തന്നെയാണെന്ന് വ്യക്തമായതായും ഫെയ്സ് ബുക്ക് സ്ക്രീന്‍ ഷോട്ട് തെളിവായി നല്‍കിക്കൊണ്ട് എം എ ബേബി വ്യക്തമാക്കി.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പരസ്യ ഏജന്‍സിയുടെ ഉടമയാണ് ഈ സ്ത്രീയെന്ന് മലയാളി വാര്‍ത്ത നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പരസ്യ ഏജന്‍സി ആണെങ്കില്‍ പോലും വ്യത്യസ്ഥ നിലപാടുള്ള രാഷ്ട്രീയ സംഘടനകളുടെ പ്രചാരണം ഒരേ ഏജന്‍സി തന്നെ ഏറ്റെടുക്കാറില്ല . അഥവാ അങ്ങിനെ ഏറ്റെടുത്താല്‍ തന്നെ രഹസ്യമായി വ്യത്യസ്ഥ അക്കൌണ്ട് വഴി ആയിരിക്കും പണമിടപാടികള്‍ നടത്തുന്നത്. എന്നാല്‍ ലക്ഷ്മി ആര്‍ ഷെണോയ് എന്ന വ്യക്തിയുടെ അക്കൌണ്ട് വഴിയാണ് ഇരുവരുടെയും പ്രചാരണത്തിനായി ഫെയ്സ് ബുക്കിന് പണം നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ ആര്‍ എസ് എസ് അനുയായി ആണെന്ന് അവരുടെ ഫെയ്സ് ബുക്ക് പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ്. കണ്ണന്താനത്തിനും പ്രേമചന്ദ്രനുമായി പണം മുടക്കുന്നത് ഒറ്റ ബാങ്ക് അക്കൌണ്ടില്‍ നിന്നാണെന്നാണ് വ്യക്തമായിരിക്കുന്നത്. അതിനാല്‍ത്തന്നെ എന്‍.കെ. പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധത്തിന് ഇതില്‍പ്പരം തെളിവ് ആവശ്യമില്ലെന്നും അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും എം.എ ബേബി വ്യക്തമാക്കി.

രാഷ്ട്രീയ അവസരവാദത്തിന്റെ പ്രതിനിധിയായ ഒരാള്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയാവുന്നത് കൊല്ലം ജനതയ്ക്ക് അപമാനമാണെന്നും രാഷ്ട്രപിതാവിന്റെ ഘാതകന്മാരുടെ അതേ വര്‍ഗീയ മനോഭാവം കാട്ടാനാണോ പ്രേമചന്ദ്രന്റെ ഉദ്ദേശമെന്ന് കൊല്ലത്തെ വോട്ടര്‍മാര്‍ ചോദിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.

എന്‍.കെ. പ്രേമചന്ദ്രനെ സഹായിക്കാനാണ് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ കൊല്ലത്ത് ബി ജെ പി മത്സരിപ്പിച്ചതെന്നും ബി ജെ പി വോട്ടുകള്‍ പ്രേമചന്ദ്രന്‍ നല്‍കാന്‍ രഹസ്യ ധാരണയുണ്ടെന്നും എല്‍ ഡി എഫ് നേതാക്കള്‍ പലതവണ ആരോപിച്ചിരുന്നു. എന്നാല്‍ അതിനൊന്നും വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല . എന്നാല്‍ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍ എന്‍ കെ പ്രേമചന്ദ്രനും യു ഡി എഫ് കേന്ദ്രങ്ങളും പ്രതികൂലമാകുമെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends