ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് എൻഎസ്എസ് പിന്തുണ; ഡെക്കാൻ ക്രോണിക്കിളിലെ വ്യാജ വാർത്തയ്ക്കെതിരെ ബിജെപി പരാതി
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസ് പിന്തുണ സംബന്ധിച്ച് വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് ഡെക്കാൻ ക്രോണിക്കിൾ ദിനപ്പത്രം, യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലേഖകൻ എന്നിവർക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
വാർത്ത പെയ്ഡ് ന്യൂസ് ഗണത്തിൽ പെടുന്നതാണെന്നാണ് പരാതി. കുമ്മനം രാജശേഖരന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് അഡ്വ എസ് സുരേഷാണ് പരാതി നൽകിയത്. ശശി തരൂരിന് അനുകൂലമായി വ്യാജ വാർത്ത നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ഉണ്ട്.
https://www.facebook.com/Malayalivartha