സെൻട്രൽ സ്റ്റേഡിയത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; ഗുരുതര സുരക്ഷാ വീഴ്ച നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്ക് എത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കെ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്ക് തൊട്ടു മുമ്പ് വേദിക്ക് തൊട്ടടുത്ത് ഗുരുതര സുരക്ഷാ വീഴ്ച. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
സ്റ്റേഡിയത്തിൽ നടക്കുന്ന എൻഡിഎ റാലിയെ അഭിസംബോധ ചെയ്യാൻ പ്രധാനമന്ത്രി അൽപ്പ സമയത്തിനുള്ളിൽ എത്താനിരിക്കെയാണ് വെടിപൊട്ടിയത്. എങ്ങനെ ഇത് സംഭവിച്ചുവെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
കൊല്ലം എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. സംഭവശേഷം പോലീസുകാരനെ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഒരുമണിക്കൂറിലേറെ വേദിയിലുണ്ടാകും. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ പ്രവര്‍ത്തകരാണ് പങ്കെടുക്കുക.
https://www.facebook.com/Malayalivartha
























