സുരേഷ്ഗോപിയെ പിന്തുണച്ചതിനാല്‍ താങ്കളുടെ സിനിമകള്‍ ബഹിഷ്ക്കരിക്കും ; ബിജു മേനോനെതിരെ സിപിഎം പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം
എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണച്ചതിനു നടന് ബിജു മേനോനെതിരെ സിപിഎം പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം .നടന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് സൈബര്‍ ഭീഷണികള്‍ ഉയരുന്നത്.
സുരേഷ് ഗോപിയെ പിന്തുണച്ചതിനാല്‍ ബിജു മേനോന്റെ സിനിമകള്‍ ബഹിഷ്ക്കരിക്കുമെന്നാണ് ഭീഷണി.അതേ സമയം തന്റെ സഹപ്രവര്‍ത്തകനെ ബിജു മേനോന് പിന്തുണച്ചതില്‍ അദ്ദേഹത്തിനു കരുത്ത് പകരുന്നവരും ഉണ്ട്.
സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് ബിജു മേനോന് പങ്കെടുത്തത്.സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമാണെന്ന് പറഞ്ഞ ബിജു താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മനുഷ്യ സ്നേഹിയായ ജനപ്രതിനിധിയാണ് സുരേഷ് ഗോപിയെന്നും പറഞ്ഞു.
സിനിമാ താരങ്ങള്‍ തന്നെ പരസ്യമായി പിന്തുണയ്ക്കാത്തത് അവര്‍ക്ക് ഭയമുള്ളതിനാലാണെന്ന് സുരേഷ് ഗോപി മുന്‍പ് പറഞ്ഞിരുന്നു.അതിനു പിന്നാലെയാണ് ബിജു മേനോന് പിന്തുണയുമായി രംഗത്തെത്തിയത്.
സുരേഷ് ഗോപി തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.നടി പ്രിയാ വാര്യര്‍ ഉള്‍പ്പെടെയുള്ളവരും സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha