രാഹുലിന് വോട്ടഭ്യര്‍ഥിച്ച് പ്രിയങ്ക വയനാട്ടില്‍; ആദ്യ പരിപാടി മാനന്തവാടിയിലെ പൊതുയോഗം; മണ്ഡലത്തിലെ അഞ്ച് പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും
രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ഥിച്ച് പ്രിയങ്ക ഗാന്ധി വയനാട്ടില്‍. മണ്ഡലത്തിലെ അഞ്ച് പരിപാടികളിലാണ് പ്രിയങ്ക പങ്കെടുക്കുക. മാനന്തവാടിയിലെ പൊതുയോഗമാണ് ആദ്യ പരിപാടി. കാലാവസ്ഥ പ്രതികൂലമായതിനാലാണ് പ്രിയങ്ക ഗാന്ധിയുടെ വയനാട് പരിപാടികളില്‍ മാറ്റം വന്നത്, വീരമൃത്യുവരിച്ച ജവാന് വി.വി.വസന്തകുമാറിന്റെ വീട് സന്ദര്‍ശനം വൈകുന്നേരത്തേക്ക് മാറ്റി. പുല്‍പ്പള്ളിയില്‍ നിന്ന് പ്രിയങ്ക നിലമ്പൂരേക്ക് പോകും.
ദക്ഷിണേന്ത്യയില്‍ ആദ്യമായി പ്രിയങ്കാ ഗാന്ധി ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നു എന്ന പ്രത്യേകതയുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ മാനന്തവാടി വള്ളിയൂര്‍ക്കാവിലെ ഹെലിപ്പാഡില്‍ ഇറങ്ങും.
തുടര്‍ന്ന് അതിനടുത്തുതന്നെയുള്ള വേദിയില്‍ ജനങ്ങളോട് സംസാരിക്കും. പുല്പള്ളിയില് കര്‍ഷകരുമായും പ്രിയങ്ക സംവദിക്കും. കോണ്‍ഗ്രസ് അനുകൂല കര്‍ഷക സംഘടനകളാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന് വസന്തകുമാറിന്റെ മുട്ടില്‍ വാഴക്കണ്ടിയിലെ വീട്ടില്‍ വൈകിട്ടാണ് പ്രിയങ്ക എത്തുക.
നിലമ്പൂരിലും അരീക്കോടും പൊതുയോഗത്തില്‍ സംസാരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന വലിയ പരിപാടിയായതിനാല്‍ പരമാവധി ജനക്കൂട്ടത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.
https://www.facebook.com/Malayalivartha