പിണറായിയെയും ഡിജിപിയെയും പൊളിച്ചടുക്കി രമ്യ; എ വിജയരാഘവനെതിരായ പരാതിയില്‍ കേസെടുക്കാന്‍ പൊലീസിന് കിട്ടിയ നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയതെന്ന് രമ്യ ഹരിദാസിന്റെ ആരോപണം
മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലവാരത്തിലേക്ക് ഡിജിപി താരം താഴ്ന്നു എന്ന് രമ്യ ഹരിദാസ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. തനിക്ക് നീതി നിഷേധിച്ചത് മുഖ്യമന്ത്രിയാണെന്ന് രമ്യ ആരോപിച്ചു. എ വിജയരാഘവനെതിരായ പരാതിയില്‍ കേസെടുക്കാന്‍ പൊലീസിന് കിട്ടിയ നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയതെന്ന് രമ്യ ഹരിദാസ് ആരോപിച്ചു.
ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലവാരത്തിലേക്ക് താരം താഴ്ന്നു. ഇനി കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും രമ്യ ഹരിദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha